മാതൃദിന ഫോട്ടോഗ്രാഫി മത്സരം : റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍
Monday, June 9, 2014 8:16 AM IST
ടൊറന്റോ: മാതൃദിനത്തോടനുബന്ധിച്ച് ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ റജീനാ മാത്യുവും കവിതാ മോഹനും വിജയികളായി. പൊതു ജനാഭിപ്രായ വോട്ടെടുപ്പിലൂടെ ഇന്ദു ജയന്തകുമാര്‍ 'ഡിഡി റോക്കിംഗ് മം' ആയും തെരഞ്ഞെടുക്കപ്പെട്ടു.

ലഭിച്ച എന്‍ട്രികളില്‍ തെരഞ്ഞെടുക്കപ്പെട്ട 50 ഫോട്ടോകളില്‍ നിന്നാണ് വിജയികളെ കണ്െടത്തിയത്.

വിജയികള്‍ക്കുളള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് സ്വാസം, എവോണ്‍, മേരികേ, ഡോ. ബെന്നി ഡന്റല്‍ ക്ളിനിക്ക്, മറിയം ബ്യൂട്ടി പാര്‍ലര്‍ എന്നിവരാണ്. എറ്റോബിക്കോക്കിലുളള വുഡ് ബൈന്‍ ബാങ്കറ്റ് ഹാളില്‍ നടന്ന മാതൃദിനാഘോഷ ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അഡ്വ. ലതാ സുകുമാര്‍ മാതൃദിന സന്ദേശം നല്‍കി. മേഴ്സി ഇലഞ്ഞിക്കല്‍, ജന്നീഫര്‍ പ്രസാദ്, മിനു ജോസ്, മാല പിഷാരടി, സോണിയാ രാജ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ മാതൃദിനം എല്ലാ അമ്മമാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റുവാന്‍ സമ്മാനങ്ങളും, കേക്ക് മുറിക്കലും ഡിന്നറും ഉള്‍പ്പെടെ നിരവധി എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ അവര്‍ ഒരുക്കിയിരുന്നു.

ജറാള്‍ഡി ജെയിംസിന്റെ നേതൃത്വത്തിലുളള ഡാന്‍സിംഗ് ഡാംസല്‍സിന്റെ ചെണ്ടമേളം, ടൊറന്റോ ഓള്‍ സ്റ്റാര്‍ ഗേള്‍സിന്റെ ബംഗര, നക്ഷത്ര സ്കൂള്‍ ഓഫ് മ്യൂസിക്കിലെ വിദ്യാര്‍ഥികളുടെ പാട്ടുകള്‍, എസ്മെറാള്‍ഡാ എന്റിക്ക്, നൃത്തകലാ കേന്ദ്ര, നുപുര, ആദിശങ്കര, എല്‍എല്‍എസ്, പ്രൈമാ തുടങ്ങിയ ഡാന്‍സ് സ്കുളുകളുടെ ഡാന്‍സുകള്‍ തുടങ്ങിയ ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

ഐശ്വര്യ, മാര്‍ക്കസ്, ആന്‍ മേരി, സീമ, ശ്രീകുമാര്‍, സംഗീത രാമചന്ദ്രന്‍, റിയാന്ന മാത്യു, ചിപ്പി കൃഷ്ണന്‍ ധോണി, അനു ജോണ്‍ സത്യ, രേഷ്മ മാത്യു, അനീഷ തോമസ്, പങ്കജ് ബാജ് പേയി തുടങ്ങിയവരുടെ വ്യക്തിഗത പ്രകടനങ്ങളും ശ്രദ്ധേയമായി.

സുജിത്ത് നായര്‍, വൈറ്റ് ഹോഴ്സ് ട്രാവല്‍സ്, ബിജു തൈയില്‍ചിറ, സജി ജോസഫ്, ജയശ്രീ കണ്ണന്‍, അന്നാബെല്‍ കോയെലൊ, ദീപക് ഡാനി, ജി. ശാന്ത, ഡോ. ദബന്നി, ജോമോള്‍ ജോണ്‍ എന്നിവരായിരുന്നു പരിപാടിയുടെ സ്പോണ്‍സര്‍മാര്‍.

മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് സ്വാഗതവും ഡുജാ സ്വിസ് കൃതജ്ഞതയും പറഞ്ഞു. കവിതാ അരിയത്ത് അവതരാക ആയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ററവീെം.രീാ

റിപ്പോര്‍ട്ട്: ജെയ്സണ്‍ മാത്യു