ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പ് ആരംഭിച്ചു
Monday, June 9, 2014 5:55 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പ് ആരംഭിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ക്യാമ്പ് ജൂലൈ ഒമ്പതുവരെ നീണ്ടുനില്‍ക്കും. സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി വിജയന്‍ കാരയില്‍ ട്രസ്റ് അംഗം ഷെറിന്‍ മാണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ഏറോബിക്സ്, ഡാന്‍സ്, യോഗ, കരാട്ടെ, സ്വിമ്മിംഗ്, ബാസ്കറ്റ് ബോള്‍, ചെസ്, ബാഡ്മിന്റണ്‍, കാരംസ്, ടേബിള്‍ ടെന്നീസ്, കാലിഗ്രഫി, ഡ്രോയിംഗ്, പെയ്ന്റിംഗ്, ആക്ടിംഗ്, മ്യൂസിക് തുടങ്ങിയവയില്‍ പരിശീലനം നല്‍കും.

സയന്റ്ഫിക് സെന്റര്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലേക്ക് പിക്നിക്കും സംഘടിപ്പിക്കും. കുട്ടികളില്‍ മാനസികമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഉതകുന്ന പരിശീലനമാണ് ക്യാമ്പില്‍ നല്‍കുന്നത്. കമ്യൂണിറ്റി സ്കൂള്‍ ജൂണിയര്‍ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ ഷേര്‍ളി ഡെന്നിസ് സ്വാഗതം പറഞ്ഞു. കമ്യൂണിറ്റി സ്കൂളിലെ കുട്ടികള്‍ക്ക് ഫീസ് ഇനത്തില്‍ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: ഫോണ്‍: 97327440, 69972246, 97838827, 97649848.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍