കൈരളി സൌജന്യ മെഡിക്കല്‍ ക്യാമ്പ് ദിബയില്‍
Monday, June 9, 2014 5:53 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ദിബ മെഡിക്കല്‍ സെന്ററില്‍ ജൂണ്‍ 13ന് (വെള്ളി) മൂന്നു മുതല്‍ രാത്രി എട്ടുവരെ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

നേത്രരോഗം, ദന്തരോഗം, ശിശുരോഗം, ശസ്ത്രക്രിയ, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍പെട്ട പ്രഗത്ഭ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. അത്യാവശ്യക്കാര്‍ക്കായി സൌജന്യമായി മരുന്നുകളും നല്‍കുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: 055 5597104 050 4708671.