ഐക്യമത്യം മഹാബലം സന്ദേശവുമായി ഫോമ വെസ്റ്റേണ്‍ റീജിയന്‍
Saturday, June 7, 2014 8:10 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ രൂപീകരണ ചരിത്രം മുതല്‍ ഐക്യമത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഫോമ വെസ്റ്റേണ്‍ റീജിയന്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കൊരു ഉത്തമ മാതൃകയാണ്.

ഫോമായിലെ പതിനൊന്നു റീജിയണുകളില്‍ ഏറ്റവും വലുതും പ്രവര്‍ത്തനത്തില്‍ അത്യന്തം മികവും കൊണ്ട് എന്നും മുന്നില്‍ നിലകൊള്ളുന്നു ഈ റീജിയന്‍. റീജിയണിലെ ബഹുമുഖ പ്രതിഭാകളായവരെ ഫോമയുടെ നേതൃനിരയിലേക്ക് എത്തിക്കുന്നതില്‍ എല്ലാവരും ഒറ്റകെട്ടായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇന്ന് ഫോമയില്‍ വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പല വന്‍ പദ്ധതികളുടെയും ആസൂത്രണത്തിന്റെ ഉറവിടം വെസ്റ്റേണ്‍ റീജിയന് അവകാശപ്പെട്ടതാണ്. റീജിയന്‍ പ്രസിഡന്റ് പന്തളം ബിജു തോമസിന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്.

2014 -2016 ഫോമയുടെ പൊതു തെരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നാമനിര്‍ദ്ദേശം ചെയ്യപെട്ടവരെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ദയവായി അപേക്ഷിക്കുന്നു.

ജോണ്‍ ടൈറ്റസ് (ചെയര്‍മാന്‍, ദേശീയ ഉപദേശക സമിതി), ജോസഫ് ഔസോ (വൈസ് ചെയര്‍മാന്‍, ദേശീയ ഉപദേശക സമിതി), വിന്‍സെന്റ് ബോസ് മാത്യു (വൈസ് പ്രസിഡന്റ്, ദേശീയ കമ്മിറ്റി), ടോജോ തോമസ് (റീജിയണല്‍ വൈസ് പ്രസിഡന്റ്, ദേശീയ കമ്മിറ്റി), ബിജു തോമസ് (ദേശീയ കമ്മിറ്റി അംഗം).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം