ദുബായ് ഒയാസിസ് ചിപ്സ് ഇന്‍ഡസ്ട്രീസില്‍ പരിസ്ഥിതി ദിനം ആചരിച്ചു
Thursday, June 5, 2014 8:27 AM IST
ദുബായ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി ഹോള്‍ഡിംഗ്സ് ഗ്രൂപ്പിന്റെ റാസല്‍ ഖോറിലെ ഒയാസിസ് ചിപ്സ് ഇന്‍ഡസ്ട്രീസില്‍ വിവിധ ദേശക്കാരായ തൊഴിലാളികള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടു.

റോജിന്‍ പൈനുംമൂട്, മനോഹര്‍ കൊട്ടിയാന്‍, അനൂപ് കുമാര്‍ ദാസ്, സിറാജ് ജലീല്‍, റിന്‍സ് പോള്‍, സഹീര്‍ ബാബു, വിക്രം കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.

വാജിദ് ഖാന്‍, ശശിധരന്‍പിള്ള, മുഷ്താഖ് അഹമ്മദ്, ഹര്‍ദേവ് സിംഗ്, യുവരാജ് കര്‍ക്കി, ഫൌസാദ് മരിക്കാര്‍, ജേക്കബ് ജോസഫ്, താജുല്‍ ഇസ് ലാം, ജോജോ ജോസഫ്, റിന്‍സി കാക്കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മധുരം വിതരണവും ചെയ്തു.