കൊണ്േടാട്ടിയന്‍സ് @ റിയാദ് കൂട്ടായ്മ
Tuesday, June 3, 2014 7:36 AM IST
റിയാദ്: കൊണ്േടാട്ടി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ കൊണ്േടാട്ടിയന്‍സ് @ റിയാദ് വ്യത്യസ്തമായ പരിപാടികളുമായി കുടുംബ സംഗമം നടത്തി. സുലൈയിലെ അല്‍ റിയാദ് ഇസ്തിരാഹയില്‍ നടന്ന കുടുംബസംഗമം ഇശല്‍ ചക്രവര്‍ത്തി മോയിന്‍ കുട്ടി വൈദ്യരുടെ ഇമ്പമാര്‍ന്ന മാപ്പിളപാട്ടോടെ ആരംഭിച്ചു. അതോടൊപ്പം പ്രശസ്ത എഴുത്തുകാരനായ ഫൈസല്‍ കൊണ്േടാട്ടിയുടെ നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരവും കൊറോണ വൈറസിനെ സംബന്ധിച്ച ബോധവത്കരണ ക്ളാസും വേറിട്ട അനുഭവമായി.

പ്രസംഗം, ഗാനമേള, ഫുട്ബോള്‍, കമ്പവലി, നീന്തല്‍ തുടങ്ങി വ്യത്യസ്തമായ ഇനങ്ങളില്‍ മത്സരം നടന്നു. പരിസര ശുചീകരണം എന്ന തലക്കെട്ടില്‍ കുട്ടികള്‍ക്കായി നടത്തിയ മത്സരം മികച്ചു നിന്നു.

റമദാനില്‍ നടക്കുന്ന ഇഫ്താര്‍ സംഗമത്തിനും റിലീഫ് പരിപാടികള്‍ക്കുമായി കൊണ്േടാട്ടിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

മുജിബ് കൂട്ടാലുങ്ങല്‍, മന്‍സൂര്‍ ബാബു മുസ്ല്യാരങ്ങാടി, ഫൈസല്‍ കോളനി റോഡ്, മുഹമ്മദ് കുട്ടി കൊളത്തൂര്‍, ഗഫൂര്‍ ഒളവട്ടൂര്‍, ഫൈസല്‍ മേലേപറമ്പ്, ലത്തീഫ് ദയാനഗര്‍, ഷാഹുല്‍ ഹമീദ് ചെറുമുറ്റം, ഹാറൂണ്‍ റഷീദ് തുറക്കല്‍, അബ്ദുള്ള വാഴയൂര്‍, ബാബു കാഞ്ഞിരപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അസ്ലം തുറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അര്‍ഷദ് എക്കാപറമ്പ് സ്വാഗതവും സിദ്ദീഖ് കാഞ്ഞിരപറമ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍