എംഎംഎഫ് പിക്നിക് സംഘടിപ്പിച്ചു
Tuesday, June 3, 2014 7:32 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം ഹൌസില്‍ നടന്ന പരിപാടി ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ ജലിന്‍ തൃപ്രയാര്‍ സ്വാഗതവും അനില്‍ കേളോത്ത് നന്ദിയും പറഞ്ഞു.

സലിം തിരുവനന്തപുരത്തിന്റെ ഇന്ദ്രജാല പ്രകടനം അരങ്ങേറി. വിവിധ മത്സരങ്ങള്‍ക്ക് ആരിഫ, സൈദ ആബിദ, രശ്മി, ഗഫൂര്‍ മൂടാടി എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് കുവൈറ്റിലെ പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ ഗാനമേളയും എംഎംഎഫ് കുടുംബാംഗങ്ങള്‍ പങ്കെടുത്ത സിനിമാറ്റിക് ടാന്‍സും നടന്നു. അബ്ദുള്‍ ഫത്താഹ് തൈയില്‍, നൌഫല്‍ മൂടാടി, മുഹമ്മദ് റിയാസ്, റെജി ഭാസ്കര്‍, ഗിരീഷ് ഒറ്റപ്പാലം, സുനോജ് നമ്പ്യര്‍, അനില്‍ പി. അലക്സ്, നിക്സണ്‍ ജോര്‍ജ്, എ.എം. ഹസന്‍, പി.പി. ജുനൂബ്, മുനീര്‍ നന്ദി, ഇസ്മായില്‍ പയ്യോളി, ഹംസ പയ്യന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍