മലാപറമ്പ് സ്കൂള്‍ പുനരുദ്ധാരണത്തിന് കല കുവൈറ്റ് സഹായം നല്‍കി
Monday, June 2, 2014 6:19 AM IST
കോഴിക്കോട്: ലാഭക്കൊതിയനായ സ്കൂള്‍ മാനേജര്‍ ഇടിച്ചു നിരത്തി ഇല്ലാതാക്കിയ കോഴിക്കോട് മലാപറമ്പ് യു.പി. സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റും പങ്കാളികളായി.

കെട്ടിടം പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ എ. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായാത്തോടെ മിക്കവാറും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

നാട്ടുകാരും കുട്ടികളും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത പുതിയ അധ്യായന വര്‍ഷം ആരംഭത്തിന്റെ ഭാഗമായി നടന്ന പ്രവേശനോത്സവ പരിപാടിയില്‍ കല കുവൈറ്റ് ഭാരവാഹി ടി.വി.ഹിക്മത് കല സ്വരൂപിച്ച ആദ്യഘട്ട തുക സ്കൂള്‍ സംരക്ഷണ സമിതി ട്രഷറര്‍ പ്രഭാകരകുറുപ്പിന് കൈമാറി. ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എ, കെ.സി.അബു, കല കുവൈറ്റ് പ്രതിനിധി മുസ്തഫ, സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വ. എം.ജയദീപ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍