അനുമോദിച്ചു
Monday, June 2, 2014 6:19 AM IST
ഷാര്‍ജ: ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന സത്യവാംഗ് മൂലം നല്‍കണമെന്ന വിപ്ളകരമായ തീരുമാനമെടുത്ത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഗവണ്‍മെന്റിനേയും പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി അനുമോദിച്ചു.

ജൂണ്‍ 20ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സ്ത്രീധന വിവാഹ ധൂര്‍ത്തിനെതിരെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഷാര്‍ജയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സി.എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ടി.വി സുബൈര്‍, പി.കെ അബ്ദുള്‍ കരീം, യുകെ കബീര്‍, പി.കെ സലാം, മുഹമ്മദ് അനീഷ്, സൈനുല്‍ ആബിദ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. ഷാനവാസ് സ്വാഗതവും വി. അബ്ദു സമദ് നന്ദിയും പറഞ്ഞു.