ചിലങ്ക നൃത്തോത്സവ് 2014
Friday, May 30, 2014 7:56 AM IST
റിയാദ്: പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്കയുടെ വാര്‍ഷികാഘോഷം 'നൃത്തോത്സവ് 2014' നോഫ ഓഡിറ്റോറിയത്തില്‍ നടന്നു. ക്ളിക്കോണ്‍ സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മിനി ടീച്ചര്‍, ശിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളില്‍ ചിലങ്കയിലെ അംഗങ്ങള്‍ അരങ്ങേറ്റം കുറിച്ചു.

ദക്ഷിണേന്ത്യയിലെ തനതു നൃത്തരൂപങ്ങള്‍ ചിലങ്കയിലെ വളര്‍ന്നു വരുന്ന കലാകാരന്മാര്‍ സ്റ്റേജിലവതരിപ്പിച്ചു. ആണ്‍കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. ലേഖ സന്തോഷ്, ലിന്‍സി ബേബി, അലിന ബേബി, ലിന ബേബി, പ്രമോദ് കണ്ണൂര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് ശിഹാബ് കൊട്ടുകാട്, പതിമിനി ടീച്ചര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍