മലര്‍വാടി 'ഉല്ലാസം 2014'; സ്പോട്ട് രജിസ്ട്രേഷന്‍ മേയ് 30ന്
Thursday, May 29, 2014 8:40 AM IST
ജിദ്ദ: 'ഇത്തിരി നേരം ഒത്തിരി വിശേഷം' എന്ന മുദ്രാവാക്യവുമായി ജൂണ്‍ ആറിന് മലര്‍വാടി ബാലസംഘം ജിദ്ദ സൌത്ത് സോണ്‍ സംഘടിപ്പിക്കുന്ന 'ഉല്ലാസം 2014' ബാലോത്സവത്തില്‍ ംംം.ാമഹമ്ൃമറശഷ.രീാ എന്ന വെബ്സൈറ്റുവഴി പേര്‍ രജിസ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി ഇന്നു രാത്രി 6.30 മുതല്‍ 9.30 വരെയും ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെയും ശറഫിയ ഇമാം ബുഖാരി ഇന്‍സ്റിറ്റ്യൂട്ടില്‍ സ്പോട്ട് രജിസ്ട്രേഷന് സൌകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബാലോല്‍സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കെജി തലം മുതല്‍ എട്ടു വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ പേര്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502578507.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍