സൌദിയിലെ ഫാര്‍മസികളും സ്വദേശിവത്കരിക്കുന്നു
Thursday, May 29, 2014 8:39 AM IST
റിയാദ്: രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സൌദിയിലെ ഫാര്‍മസികള്‍ മുഴുവന്‍ സൌദി വനിതാവത്കരണം നടത്തണമെന്ന് സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മൂന്നാംഘട്ട വനിതാവത്കരണത്തിന്റെ ഭാഗമായാണ് സൌദിയിലെ ഫാര്‍മസികള്‍ സ്വദേശി വനിതകളെ മാത്രം ജോലിക്ക് വയ്ക്കാന്‍ നിബന്ധന കൊണ്ടുവരുന്നതെന്ന് മന്താലയം അറിയിച്ചു.

ഹിജ്റ വര്‍ഷം 1438 ആദ്യം മുതലാണ് (2017) സൌദിയിലെ ഫാര്‍മസികളില്‍ സ്വദേശി വനിതാവത്കരണം നടപ്പാക്കേണ്ടത്. നൂറുകണക്കിന് ഫാര്‍മസിസ്റുകളായ വനിതകള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനാലും സ്വദേശി വനിതകള്‍ക്ക് ജോലി കണ്െടത്തി നല്‍കുന്നതിന്റെ ഭാഗമായാണ് ഫാര്‍മസികളില്‍ സൌദി വനിതാവത്കരണം.

സൌദിയിലെ നൂറുകണക്കിന് വരുന്ന ഫാര്‍മസികളില്‍ സ്വദേശി വനിതകളെ നിയമിക്കാനുള്ള നീക്കം ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തൊഴിലുകള്‍ നഷ്ടമാവും.

ജുവലറികള്‍, വനിതകളുടെ ചെരിപ്പുകള്‍, ബാഗുകള്‍, വനിതകളുടെ എല്ലാതരം വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, പ്രസവശേമുള്ള അമ്മമാരുടെ പരിപാലനത്തിനായുള്ള വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തോടെ സ്വദേശി വനിതാവത്കരണം നടപ്പാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇവ പ്രവര്‍ത്തിക്കുന്നത് വന്‍കിട വാണിജ്യ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണെങ്കിലും ഇവ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണങ്കിലും വനിതാവത്കരണം നിര്‍ബന്ധമാണ്.

അഞ്ചില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിടസ്ഥാപനങ്ങളായി പരിഗണിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ കൌണ്ടറുകളില്‍ ലേഡീസ് വസ്തുക്കള്‍ വില്‍പ്പന നടത്തേണ്ടത് സൌദിവനിതകളാണ്. ഇത്തരം ചെറുകിട കൌണ്ടറുകളില് കൂടുതല്‍ സ്വദേശിവനിതകളെ ജോലിക്ക് വയ്ക്കണമെന്ന നിബന്ധനയുണ്ടായിരിക്കില്ല.

സ്വദേശി വനിതകള്‍ക്കുമാത്രമായി നിജപ്പെടുത്തിയ സ്ഥാപനങ്ങളില്‍ വിദേശ വനിതകളെ ജോലിക്കു വയ്ക്കാന്‍ പാടില്ലന്ന വ്യവസ്ഥയുണ്ട്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഒരു വിദേശി വനിതയെ ജോലിക്കുവച്ചതിന്റെ പേരില്‍ പതിനായിരം റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്നുമാത്രമല്ല, ഈസ്ഥാപനങ്ങള്‍ക്ക് റിക്രൂട്ടമെന്റിന് നിരോധനമേര്‍പെടുത്തുകയും ചെയ്യും. കൂടാതെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഈ സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളുടെ സേവനമാറ്റവും അനുവദിക്കില്ല.

സൌദിയിലെ സ്ഥാപനങ്ങളില്‍ രാത്രി 11 നുശഷവും രാവിലെ ഒമ്പതിനു മുമ്പും സൌദി വനിതകളെ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം