മാപ്പിള കലാവേദി കുവൈറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
Wednesday, May 28, 2014 6:43 AM IST
കുവൈറ്റ് : മാപ്പിള കലാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും 'ഹല പതിനാലാം രാവ്' പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനവും ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്നു. കുവൈറ്റിലെ വിവിധ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും കലാ പ്രതിഭകളും ഒത്തുചേര്‍ന്ന പരിപാടികള്‍ കുവൈറ്റ് മീഡിയ ഫോറം കണ്‍വീനര്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.

മാപ്പിള കലാവേദി കുവൈറ്റ് പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ ആബിദ് ഐ ബ്ളാക്ക്, അഫ്സല്‍ മലബാര്‍, ഷബീര്‍ മണ്േടാളി, അസീസ് തിക്കോടി, ഇസ്മയില്‍ പയ്യോളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് മാപ്പിള കലാവേദിയുടെ യുവ ഗായകര്‍ ഒരുക്കിയ ഗാനമേളയും മൊയ്ദു പെരുമ്പയുടെ നേതൃത്വത്തില്‍ കോല്‍കളിയും ചടങ്ങിനു മാറ്റുകൂട്ടി. റാഫി കല്ലായി സ്വാഗതവും നൌഫല്‍ കീച്ചേരി നന്ദിയും പറഞ്ഞു. സലാം ഓലക്കോട്, യാസിര്‍ കരിങ്കല്ലത്താണി, നജീബ് വി.എസ്, അന്‍വര്‍ സാരംഗി, ഹമീദ് മാഥൂര്‍, സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍