ജിദ്ദയില്‍ കലാകാരന്മാര്‍ക്കായി ഫുട്ബോള്‍ മത്സരം
Wednesday, May 28, 2014 6:33 AM IST
ജിദ്ദ: കലാകാരന്മാര്‍ക്കായി ജിദ്ദയില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. കലാരംഗത്ത് സജീവമായി നിലവിലുള്ളവരെ ഉള്‍പ്പെടുത്തി അഞ്ച് ടീമുകളാക്കിയാണ് മത്സരം. ജിദ്ദയില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ അഞ്ചിന് അല്‍കുംറ വില്ല മൈതാനിയില്‍ രാത്രി ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന മത്സരത്തോടനുബന്ധിച്ച് ജിദ്ദയിലെ പ്രമുഖ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തം, ഒപ്പന തുടങ്ങിയ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്െടന്ന് സംഘാടകരായ അബ്ദുള്‍ മജീദ് നഹ, സി.എം. റഹ്മാന ആബിദ് മൊറയൂര്‍, ജുനൈദ് മൂളൂര്‍, ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യാസ് തിരൂരങ്ങാടി മൊബൈല്‍ 0557083757.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍