സമസ്ത നേതാക്കള്‍ക്ക് ഗുദൈബിയയില്‍ സ്വീകരണം മേയ് 27ന്
Tuesday, May 27, 2014 6:25 AM IST
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതം പ്രചരണാര്‍ഥം ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറിയും സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, പ്രമുഖ വാഗ്മിയും എസ്കെഎസ്എസ്എഫ് മുന്‍ സ്റേറ്റ് സെക്രട്ടറിയുമായ ഉസ്താദ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് സമസ്ത ബഹ്റൈന്‍ ഗുദൈബിയ ഏരിയ കമ്മിറ്റി സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രാത്രി 8.30ന് സൌത്ത് പാര്‍ക്ക് റസ്ററന്റ് ഹാളിലാണ് പരിപാടി.

വിശദവിവരങ്ങള്‍ക്ക്: 00973 33772792.