'ഇസ്ലാം സമാധാനത്തിന്' സൌദി പടിഞ്ഞാറന്‍ കാമ്പയിന് തുടക്കമായി
Tuesday, May 27, 2014 6:23 AM IST
ജിദ്ദ: ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ആശയം സമാധാനമാണുെം ലോകജനത ഒന്നടങ്കം അന്വേഷിക്കുന്നതും ആഗഹിക്കുന്നതും സമാധാനം തന്നെയാണെന്നും ഈ ഒരാശയം ചര്‍ച്ച ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രമേയവുമായി പ്രബോധന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ലോകനിയന്താവായ തമ്പുരാന്റെ എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാവട്ടെയെന്നും ഓള്‍ഡ് എയര്‍പോര്‍ട്ട ജാലിയാത്ത് മേധാവി ഷേഖ് അബൂ ഉസാമ അഹ്മദ് അബ്ദുറഹ്മാന്‍ അസഖഫി പറഞ്ഞു.

തങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണം ചുമലില്‍ ഏറ്റി തൊഴിലന്വേഷിച്ച് ഇവിടെയെത്തിയ വിദേശികള്‍ പ്രത്യേകിച്ചും മലബാറികള്‍ അവരുടെ ഒഴിവു സമയം മുഴുവനും മതപ്രബോധനത്തിനും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റി വയ്ക്കുന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും ഓള്‍ഡ് എയര്‍പോര്‍ട്ട് ജാലിയാത്തും സംയുക്തമായി ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഇസ്ലാം സമാധാനത്തിന് എന്ന കെഎന്‍എം സംസ്ഥാന കാമ്പയിന്റെ സൌദി പടിഞ്ഞാറന്‍ മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഷേഖ് അസഖഫി.

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ, ഒരു നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തന ഫലമായുണ്ടായ മത വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലുണ്ടായ വമ്പിച്ച മാറ്റം ഒരാള്‍ക്കും നിഷേധിക്കുവാന്‍ കഴിയാത്തതാണുെം ആദര്‍ശ പ്രബോധനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രാജ്യ പുരോഗതിയുടെ എല്ലാ കാലിക വിഷയങ്ങളിലും സജീവമായി ഇടപെടുകയും നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമാണ് ഇസ്ലാഹി പ്രസ്ഥാനം ചെയ്തു വരുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെഎന്‍എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷ പറഞ്ഞു. ഓരോ പ്രമേയം ഉയര്‍ത്തിപ്പിടിച്ച് കാമ്പയിന്‍ പ്രഖ്യാപിക്കുന്നതിലൂടെ ആ പ്രമേയ വിശദീകരണത്തിലൂടെ പ്രമാണ ബന്ധിതമായ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ആദര്‍ശ വിട്ടുവീഴ്ചക്ക് ഒരാളുമായും രാജിയാവാതെ, എല്ലാ സമൂഹത്തിന്റെയും രാജ്യത്തിന്റെയും താത്പര്യം കാത്ത് സൂക്ഷിക്കുന്നതിന് ആവശ്യമായ എല്ലാവരുമായും സഹകരിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് ഇസ്ലാഹി പ്രസ്ഥാനം ചെയ്തു വരുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഷുക്കൂര്‍ സ്വലാഹി, അബൂബക്കര്‍ ഫാറൂഖി ആശംസകള്‍ നേര്‍ന്നു.

സ്വാതന്ത്രാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതുകൊണ്ടുമാത്രം ഇന്ത്യ രക്ഷപ്പെടുകയില്ലെന്നും മുസ്ലീംകള്‍ കൂടി ഇന്ത്യ വിട്ടു പോയാല്‍ മാത്രമേ ഇന്ത്യക്ക് യഥാര്‍ഥത്തില്‍ രക്ഷ നേടുവാന്‍ കഴിയുകയുള്ളൂ എന്ന ആശയത്തില്‍ നിന്നാണ് ഫാസിസം വളരുന്നതെന്നും ഇതിനെ ഫലപ്രദമായി നേരിട്ട മുസ്ലിം വ്യക്തിത്യമായിരുന്നു മൌലാന അബ്ദുള്‍ കലാം ആസാദ് എന്നും ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ കോണ്‍ഗ്രസ് പതാകയുമായി അദ്ദേഹം ഫാസിസത്തെ നേരിടുകയാണ് ചെയ്തതെന്ന് നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനും സ്നേഹ സംവാദം മാസിക ചീഫ് എഡിറ്ററുമായ മുസ്തഫ തന്‍വീര്‍ അഭിപ്രായപ്പെട്ടു.

മുസ്ലിങ്ങള്‍ സ്വന്തമായി സംഘടിക്കണമെന്ന ഖാഇദെ മിയത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ആഹ്വാനവും കേരള മുസ്ലിങ്ങള്‍ക്കിടയില്‍ സംഘബോധം നഷ്ടപ്പെട്ടു പോകാതിരിക്കുവാനും രാഷ്ട്രീയമായ ദിശാബോധം നല്‍കുവാനും പോക്കര്‍ സാഹിബ്, സീതി സാഹിബ്, കെ.എം. മൌലവി, എംസിസി മൌലവിമാര്‍ തുടങ്ങിയ നേതാക്കള്‍ കഠിനാധ്വാനം ചെയ്തു.

നരേന്ദ്രമോഡിയെ പോലുള്ള ഫാസിസ്റ്റ് നേതാക്കന്മാര്‍ ഇന്ത്യയില്‍ അധികാരത്തിലേക്ക് വരുമ്പോള്‍ കേരളത്തില്‍ ബിജെപി ഉയര്‍ന്നു വരാത്തതിന് കാരണം കേരളത്തിലെ ഹൈന്ദവ സഹോദരങ്ങളെ മതേതരത്വ ജനാധിപത്യ ബോധവത്കരണം നടത്തുവാന്‍ നമുക്ക് കഴിഞ്ഞു എന്നതുകൊണ്ടാണെന്നും ഇത്തരം രാഷ്ട്രീയമായും മതപരമായും ബോധവത്കരണം നടത്തുന്നതില്‍ മുന്നില്‍ നിന്നത് ഇസ്ലാഹി പ്രസ്ഥാന നേതാക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചതാണ് നരേന്ദ്രമോഡിയുടെ അധികാരാരോഹണത്തിന് കാരണമായതെന്നും മുസ്ലിം സമുദായത്തെ മൊത്തത്തില്‍ സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ശ്രമത്തില്‍ നിന്നും തികച്ചും വിപരീതമായി സ്വന്തം സംഘടനകളെ രാഷ്ട്രീയമായി ഉയര്‍ത്താനും വളര്‍ത്തുവാനും ശ്രമിച്ചതിന്റെ പരിണിതഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പ്രതികരിച്ചു.

ഷുക്കൂര്‍ സ്വലാഹി, അബൂബക്കര്‍ ഫാറൂഖി ആശംസകള്‍ നേര്‍ന്നു. ആദില്‍ അത്വീഫ് സ്വലാഹി, ഷാക്കിര്‍ സുറുമി മുഡേരി, ഷാക്കിര്‍ സുറുമി , നാസര്‍ സുറുമി എടത്തനാട്ടുകര, ഉസാമ മുഹമ്മദ് ഇളയൂര്‍, അബൂബക്കര്‍ സുറുമി ചുങ്കത്തറ, തുടങ്ങിയവരടങ്ങുന്ന പാനല്‍ ചോദ്യോത്തര സെഷന് നേതൃത്വം നല്‍കി. ഉസ്മാന്‍ ഇരുമ്പുഴി, ജാഫര്‍ കൊടുവള്ളി, സുല്‍ഫിക്കര്‍ ഒതായ്, ആഷിഖ് മണ്േടരി, ഷരീഫ് ബാവ തിരൂര്‍, സമീര്‍ സാലിഹ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇസ്ലാഹി സെന്റര്‍ സൌദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈതലവി അരിപ്ര സ്വാഗതവും അബ്ദുള്‍ ഹമീദ് പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍