നവയുഗം ശശിധരന്‍ പിള്ള കുടുംബ സഹായം കൈമാറി
Monday, May 26, 2014 5:28 AM IST
ദമാം: ഈ മാസം ദമാം ഖൊദരിയയില്‍ വാഹന അപകടത്തില്‍ മരണമടഞ്ഞ കൊല്ലം തേവലക്കര ശ്യാം ഭവനില്‍ ശശിധരന്‍ പിള്ള (48) യുടെ നിരാലംബമായ കുടുംബത്തിനു നവയുഗം സാംസ്കാരിക വേദി ഖൊദരിയ ഈസ്റ് യൂണിറ്റ് സമാഹരിച്ച സഹായധനം (ഒരു ലക്ഷം രൂപ) യൂണിറ്റ് രക്ഷാധികാരി എസ്. പ്രസ്സന്നന്‍ ഈരാറ്റുപേട്ട മേഖല സെക്രടറി നവാസ് ചാന്നങ്കരയ്ക് കൈമാറി.

യൂണിറ്റ് പ്രസിഡന്റ് സക്കീര്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശാന്ത് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രടറി ബിജു നല്ലില പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ഖജാഞ്ചി അഷ്റഫ് തലശ്ശേരി കണക്കും അവതരിപ്പിച്ചു. ബാസിം ഷാ, വിശ്വനാഥന്‍ മലപ്പുറം, വിജയന്‍ പേരാമ്പ്ര, ചന്ദ്രബാബു, അബ്ദുല്‍ അസീസ്, പദ്മാക്ഷന്‍ ഓച്ചിറ, എന്നിവര്‍ സംസാരിച്ചു. ശശിധരന്‍ പിള്ള യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകളും വഹിച്ചത് ഏറം ഗ്രൂപ്പിന്റെ സഹകരണത്തോടെ നവയുഗം ആണ്.

കിഡ്നി രോഗബാധിതനായി ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന കൊല്ലം ഓയൂര്‍ സ്വദേശി അനസ്സി (25)നു ഒരു ലക്ഷം രൂപയുടെ സഹായം ചെയ്യാനും കമ്മിറ്റി തീരുമാനിച്ച് നജീം പുലിക്കുടിയെ ചുമതലപ്പെടുത്തി. ഇതും ഈ മാസം തന്നെ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
യോഗത്തിനു റിജേഷ് കണ്ണൂര്‍ സ്വാഗതവും കെ.എസ്. താജുദീന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം