ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ റാഫിള്‍ സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ ശശിധരന്‍ പിള്ളയ്ക്ക്
Saturday, May 24, 2014 9:08 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റിവല്‍ പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പ് ഐഎസ്സി ക്ളബ് ഹാളില്‍ നടന്നു.

ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രതിനിധിയുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഒന്നുമുതല്‍ പതിനഞ്ചു വരെയുള്ള വിജയികളെ നറുക്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനം മേയ് 22 ന് (വ്യാഴം) വൈകുന്നേരം എട്ടിന് നടന്ന ഡാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മേയ് 8, 9, 10 തീയതികളിലായി നടന്ന ഉത്സവത്തില്‍ നാല്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ കൈരളി അനന്തപുരി അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണനു ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്. മുഖുള്‍ ഉദ്ഘാടന ദിവസം സമ്മാനിച്ചു.

സമ്മാനാര്‍ഹരുടെ വിവരങ്ങള്‍ ംംം.ശരെസലൃമഹമംശിഴ.ീൃഴ എന്ന വെബ് സൈറ്റി ല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം