നവയുഗം സാംസ്കാരിക വേദി അല്‍ഹസ ഹുഫൂഫ് യൂണിറ്റ് രൂപീകരിച്ചു
Thursday, May 22, 2014 9:13 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍ഹസ ഹുഫൂഫ് യൂണിറ്റ് രൂപീകരണ യോഗം മേഖല പ്രസിഡന്റ് രാജീവ് ചവറയുടെ അധ്യക്ഷതയില്‍ നടന്നു. കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.എ.വാഹിദ് കാര്യറ യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹുസൈന്‍ കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി ഓച്ചിറ, ഓയൂര്‍ അഷ്റഫ്, വിജയ് എ.ടി.എം, ഷംസുദീന്‍ എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹികളായി ഷാജി കോമത്ത് (പ്രസിഡന്റ്), ശിവദാസന്‍ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് സി.ജി.(സെക്രട്ടറി), വിശ്വനാഥ് ശാന്തയ്യ (ജോ. സെക്രട്ടറി), സുബ്രമണ്യന്‍ നെയ്യാറ്റിന്‍കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ദിനേശന്‍ സ്വാഗതവും സുബ്രമണ്യന്‍ നെയ്യാറ്റിന്‍കര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം