സേവക്കും യാരക്കും നൂറില്‍ നൂറ്
Thursday, May 22, 2014 9:13 AM IST
റിയാദ്: സിബിഎസ്സി പത്താം ക്ളാസ് പരീക്ഷയില്‍ തലസ്ഥാന നഗരിയിലെ കമ്യൂണിറ്റി സ്കൂളായ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ പബ്ളിക് സ്കൂളിനും (സേവ) സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള യാര ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിനും മികച്ച വിജയം.

ഇരു സ്കൂളുകളിലും നൂറു ശതമാനമാണ് വിജയം. 66 കുട്ടികള്‍ പരീക്ഷയെഴുതിയ സേവ സ്കൂളില്‍ 11 കുട്ടികള്‍ സിജിപിഎ 10 കരസ്ഥമാക്കി. 51 കുട്ടികള്‍ക്ക് ഡിസ്റിംഗ്ഷനും 15 പേര്‍ക്ക് ഫസ്റ്റ് ക്ളാസും നേടാനായി.

യാര സ്കൂളില്‍ പരീക്ഷയെഴുതിയ 73 പേരില്‍ സിജിപിഎ 9 നു മുകളില്‍ നേടിയവര്‍ 34 പേരാണ്. യാര സ്കൂളിന്റെ ആറാമത്തെ ബാച്ചാണ് ഇത്തവണ പത്താം തരം പരീക്ഷയെഴുതിയത്. യാര സ്കൂളിലെ സ്നേഹ സൈമണ്‍, തന്‍ഹ മറിയം, കീര്‍ത്തി പ്രകാശ്, മുഹമ്മദ് ആദില്‍, അഫീഫ് റഹ്മാന്‍, അമല്‍ ജോണ്‍ സാം, ഫസീഹ് അബ്ദുള്‍ അസീസ്, സഫ്വാന്‍ എന്നീ കുട്ടികള്‍ എ വണ്‍ ഗ്രേഡ് നേടി.

ഐഐപിഎസിലെ അക്ഷയ വൈദീശ്വരന്‍, ദേവിക ഷീജ ദാസ്, മാനസ പിസിപതി, ശ്രേയ പ്രസന്നകുമാര്‍, സൈദ സാറ സമര്‍, സേബ ഫാത്തിമ, ഫാറൂഖ് മുഖ്താര്‍ ഖാന്‍, ഉമര്‍ മുഖ്താര്‍ ഖാന്‍, സയിദ് സിയാദ്, സാഹില്‍ അഹമ്മദ്, ശ്രീകാന്ത് ശ്രീനാഥ് എന്നിവര്‍ സിജിപിഎ പ്രകാരം ഗ്രേഡ് 10 കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍