രാജുവിന്റെ കുടുംബത്തിന് ഒരുമ സഹായം കൈമാറി
Thursday, May 22, 2014 9:10 AM IST
കുവൈറ്റ്: കുവൈറ്റില്‍ ഹിസ്കോ കമ്പനിയില്‍ ജോലിക്കാരനായിരിക്കെ മരണപ്പെട്ട ആലപ്പുഴ മാവേലിക്കര വെട്ടിയാര്‍ കലീക്കല്‍ വീട്ടില്‍ കെ.എസ് രാജുവിന്റെ കുടുംബത്തിന് ഒരുമ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായുള്ള സഹായധനം കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.

ജമാഅത്തെ ഇസ് ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്റ് ഡോ. ഒ. ബഷീര്‍ രാജുവിന്റെ വീട് സന്ദര്‍ശിച്ച് മൂന്നു ലക്ഷം രൂപ കൈമാറി വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി സദ്റുദ്ദീന്‍ സംഘത്തിലുണ്ടായിരുന്നു.

കേരള ഇസ് ലാമിക് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും ഒരു ദീനാര്‍ വാര്‍ഷിക വരിസംഖ്യയും നല്‍കി. അംഗമാകുന്നവര്‍ മരണപ്പെട്ടാല്‍ അവര്‍ നിര്‍ദേശിച്ച വ്യക്തിക്ക് രണ്ടു ലക്ഷം രൂപയും ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി അംഗമായി തുടരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുന്നതാണ്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: 97939049, ംംം.ീൃൌാമസൌംമശ.രീാ

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്