എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമിക്ക് നൂറു ശതമാനം വിജയം
Wednesday, May 21, 2014 8:17 AM IST
ദുബായ്: എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സിബിഎസ്ഇ പരീക്ഷയില്‍ ഈ വര്‍ഷവും ഓള്‍ ഇന്ത്യ സെക്കന്‍ഡറി സ്കൂള്‍ എക്സാമിനേഷനില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

പരീക്ഷ എഴുതിയ 124 കുട്ടികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയം നേടി. പതിനൊന്ന് കുട്ടികള്‍ 10 പോയിന്റോടെ സിജിപിഎ പാസായതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് ഇല്യാസ് ഹാഷിം, ട്രസ്റണ്‍ ആള്‍ഫി, യാസീന്‍ അബ്ദുള്‍, റഹീം, ആദില്‍ അബ്ദുള്‍ ഷുക്കൂര്‍, സ്റീഫ് സുനില്‍ മാത്യു, സലിം ഫവാസ് അഹമ്മദ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷറിന്‍ ഡിസൂസ ഡേവിഡ്, ആയുഷി സെന്‍, സമീന്‍ ഫാത്തിമ, യാലന്‍ങ്കി സായ് ശ്രീനിജ, ആതിര നെച്ചിക്കാടന്‍ എന്നിവരുമാണ് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള