സിബിഎസ്ഇ പരീക്ഷയില്‍ അബുദാബി മോഡല്‍ സ്കൂളിന് മികച്ച വിജയം
Wednesday, May 21, 2014 6:43 AM IST
അബുദാബി: മോഡല്‍ സ്കൂളില്‍നിന്നും സിബിഎസ്ഇ പരീക്ഷയ്ക്കിരുന്ന 77 പേരില്‍ എട്ടു പേര്‍ക്ക് എല്ലാ വിഷയത്തിലും എ ഗ്രേഡ് ലഭിച്ചു. ആയിഷ മുഹമ്മദ് സമല്‍മാന്‍, രഞ്ജു മറിയം രാജു, നാജിയ നസീം, ആദിത്യ ക്രിസ്റഫര്‍, റോജാസ് ചൌധരി, അഭയ് സ്വരൂപ്, ഗൌതം കൃഷ്ണ, സുഭോന്ത് ഹാള്‍ഡര്‍ എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിലും എ ഗ്രേഡ് ലഭിച്ചത്. ആകെ പരീക്ഷയ്ക്കിരുന്ന 77 പേരില്‍ 27 പേര്‍ക്കും 90 ശതമാനത്തിനുമുകളില്‍ മാര്‍ക്കുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള