ലുലു ഗ്രൂപ്പ് മലേഷ്യയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നു
Wednesday, May 21, 2014 6:43 AM IST
അബുദാബി: പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നുകൊണ്ട് ലുലുഗ്രൂപ്പ് മലേഷ്യയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഔട്ട്ലെറ്റ് രണ്ടു വര്‍ഷത്തിനകം ആരംഭിക്കും.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ്നജീബ് തുന്‍ അബ്ദുള്‍ റസാക്ക് മലേഷ്യ ലാന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഈസാ അബ്ദുള്‍സമദ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.കെ. യുസഫലി, ഫെല്‍ഡ ഡയറക്ടര്‍ ജനറല്‍ ഫസൂല്‍ അഹമ്മദ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. ഓരോ ഹൈപ്പര്‍ മാര്‍ക്കറ്റിലും ഇരുനൂറു പേര്‍ക്ക് ജോലി ലഭിക്കുമെന്ന് അറിയിച്ചു. ഒരു രാജ്യാന്തര കമ്പനി മലേഷ്യയില്‍ ആരംഭിക്കുന്ന ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃങ്കലയാകും ലുലുവിന്റേത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള