ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പുരസ്കാരം തുമ്പൈ മൊയ്തീന്
Monday, May 19, 2014 5:23 AM IST
ദുബായ്: ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപക പ്രസിഡന്റ് തുമ്പൈ മൊയ്തീന് ഫോര്‍ബ്സ് മിഡില്‍ ഈസ്റ് പുരസ്കാരം ലഭിച്ചു. ഫോര്‍ബ്സ് മിഡില്‍ ഈസ്റിന്റെ ആഭിമുഖ്യത്തില്‍ അറബ് ലോകത്തെ ഇന്ത്യന്‍ വ്യവസായ പ്രമുഖരെ പുരസ്കാരം നല്‍കി ആദരിച്ചു.

ദുബായ് ജുമൈറിയ എമിറേറ്റ്സ് ടൌവറില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍സ്റാര്‍ ഷാരൂഖ് ഖാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം, ബോറിസ് കൊലാര്‍ഡി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുഎഇയിലെ ഭരണാധികാരികള്‍, ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും പിന്തുണയും ശ്ളാഘനീയമാണെന്ന് പുരസ്കാരം സ്വീകരിച്ച തുബൈ മൊയ്തീന്‍ പ്രസ്താവിച്ചു.

അറബ് ലോകത്തെ വ്യാവസായിക പുരോഗതിക്ക് ഇന്ത്യന്‍ വ്യവസായികള്‍ നല്‍കുന്ന സേവനം പ്രശംസാര്‍ഹമാണെന്ന് ഫോര്‍ബ്സ് മിഡില്‍ ഈസ്റ് ചീഫ് എഡിറ്റര്‍ കുലോദ് അല്‍ ഒമിയാന്‍ പറഞ്ഞു.