പ്രവാസി അല്‍ ഹംറ മേഖല കമ്മിറ്റി നിലവില്‍ വന്നു
Sunday, May 18, 2014 6:56 AM IST
ജിദ്ദ: രാജ്യത്തിന്റെ ഭാവിയില്‍ അതീവ താത്പര്യമുള്ളവരാണ് പ്രവാസി സമൂഹം, എന്നാല്‍ അവരുടെ രാഷ്ട്രീയ സാമൂഹിക പ്രാതിനിധ്യവും പങ്കും പൊതു സമൂഹത്തില്‍ ഉറപ്പു വരുത്താന്‍ മുഖ്യധാര കക്ഷികള്‍ക്ക് ഇനിയും സാധ്യമായിട്ടില്ലെന്നു പ്രവാസി സാംസ്കാരിക വേദി കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.

വേദിയുടെ അല്‍ ഹംറ മേഖല രൂപീകരണ കണ്‍വന്‍ഷന്‍ ജിദ്ദ അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. റെയ്നോള്‍ഡ് ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മഹത്തായ പങ്കുവഹിച്ച ഒരു വിഭാഗത്തിനെ വിസ്മരിക്കുന്നതിനുപകരം ക്രിയാത്മകമായി അവരെ ഉപയോഗപ്പെടുത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ ശ്രമിക്കണമെന്ന് നാടിന്റെ സന്തുലിത പുരോഗതിയില്‍ താത്പര്യമുള്ള സമൂഹം ബദല്‍ രാഷ്ട്രീയത്തിനു ശക്തി പകരാന്‍ തയാറാവമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാജിദ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫാറൂഖ് നിലപാട് വിശദീകരിച്ചു. മഹബൂബ് പത്തപ്പിരിയം ആശംസ അര്‍പ്പിച്ചു.

നിയാസ് ബീമാ പള്ളി (പ്രസിഡന്റ്), മുഹമ്മദ് ബഷീര്‍ ചുള്ളിയന്‍ (കണ്‍വീനര്‍) എ.കെ സൈതലവി താനൂര്‍, നാസര്‍ എം.പി കണ്ണൂര്‍ (അസിസ്റന്റ് കണ്‍വീനര്‍) സൈദ് അലി (ട്രഷറര്‍) നഹാറുധീന്‍, നൌഷാദ് അലി (കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍