കളം മാറുന്ന മതേരവാദികളെ തിരിച്ചറിയുക: എസ് കെ ഐ സി ഹോത്ത ബനീതമീം
Saturday, May 17, 2014 9:52 AM IST
റിയാദ്: കാലം മാറുന്നതനുസരിച്ച് കളം മാറുന്ന മതേര വാദികളെ തിരിച്ചറിയാന്‍ മുസ്ലിം സമൂഹം ജാഗ്രത കാണിക്കണമെന്നും ഭീതിയെ ആത്മവിശ്വാസം കൊണ്ടും വികൃതമാക്കലുകളെ ജീവിത വിശുദ്ധി കൊണ്ടും നേരിടാന്‍ തയ്യാറാകണമെന്നും കാടിളക്കുന്ന വൈകാരികതകളെ ഒഴിവാക്കി സമുദായം ബുദ്ധിപരമായ സമീപനങ്ങളിലൂടെ മുന്നേറണമെന്നും എസ്. കെ. ഐ. സി ഹോത്ത ബനീതമീം സെന്‍ട്രല്‍ കമ്മററി പറഞ്ഞു.

പുതിയ ഭാരവാഹികളായി ശറഫുദ്ദീന്‍ ചേളാരി (ചെയര്‍മാന്‍) മുഹമ്മദ് മുസ്ലിയാരങ്ങാടി (പ്രസിഡണ്ട്) അബ്ദുളള വെളളമുണ്ട, അഹമ്മദ് നിസാര്‍, സി. കെ അബ്ദുറഹ്മാന്‍ പുത്തനത്താണി,(വൈസ് പ്രസി.) എന്‍ കെ മൊയ്തീന്‍ കുട്ടി ചേളാരി, (ജനറല്‍ സെക്രട്ടറി),കെ സാജിദ് ഉളളിയില്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുറഹ്മാന്‍ പുത്തനത്താണി,സിറാജുദ്ദീന്‍ മുക്കും, ഇസ്മായില്‍ കാളികാവ് (സെക്രട്ടറി) അശറഫ് പന്നിയുര്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അശ്റഫ് മൌലവി കൂട്ടിലങ്ങാടി, അബ്ദുറസാഖ് വളകൈ, മസ്ഊദ് കൊയ്യോട്, മുഖ്ത്താര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍