സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ മാര്‍ത്തോമ ശ്ളീഹായുടെ പെരുന്നാളിന് കൊടിയേറി
Thursday, April 24, 2014 4:15 AM IST
സില്‍വര്‍സ്പ്രിംഗ്: വാഷിങ്ങ്ടണ്‍ ഡി.സി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് വികാരി ഫാ. ജോണ്‍സണ്‍ വി. ജോണ്‍ നിര്‍വഹിച്ചു. 26-ന് ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ധ്യാനമസ്കാരത്തിനു ഫാ. കെ.പി വര്‍ഗീസ് നേതൃത്വം നല്കും. ഫാ. ലാബി ജോര്‍ജ് സുവിശേഷ പ്രഘോഷണത്തിന് നേതൃത്വം നല്കും. തുടര്‍ന്ന് പ്രദിക്ഷണം നടക്കും.

27-ന് ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. വികാരി ഫാ. ജോണ്‍സണ്‍ വി. ജോണ്‍, ഇടവക ട്രസ്റി രാജന്‍ യോഹന്നാന്‍ സെക്രട്ടറി ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി പോള്‍. സി. അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം