ഡമാസ്കസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കണ്‍വന്‍ഷന്‍
Thursday, April 24, 2014 4:14 AM IST
മേരിലാന്റ്: ഡമാസ്കസ് സെന്റു തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷന് കോട്ടയം വൈദീക സെമിനാരി പ്രഫസര്‍ ഫാ. ഡോക്ടര്‍ റജി മാത്യു നേതൃത്വം നല്കും. 26-ന് ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ധ്യാ നമസ്കാരത്തിനു ശേഷം ഫാ. ഡോ. റജി മാത്യു സുവിശേഷ പ്രഘോഷണത്തിനു നേതൃത്വം നല്കും.

27-ന് ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. വികാരി ഫാ. റജി ചാക്കോയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം