ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ബ്ളഡ് ഡ്രൈവ് ഏപ്രില്‍ 26ന്
Wednesday, April 23, 2014 4:59 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 'രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശം ജനമനസ്സുകളിലേക്ക് എത്തിക്കുവാന്‍ ഏപ്രില്‍ 26ന് ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 ജീലൃേേ ഞീമറ, ഉല ജഹമശില, കഹഹശിീശ, 60016) വെച്ച് രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളില്‍ ബ്ളഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

സേവനപാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം, ചിക്കാഗോയിലെ ലൈഫ് സോഴ്സ് ബ്ളഡ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ഈ രക്തദാന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ടെജി തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെജി തോമസ് (പ്രോഗ്രാം കണ്‍വീനര്‍) 818 445 4790, വിനോദ് വര്‍ഗീസ് (847 977 6952).

റിപ്പോര്‍ട്ട്: ബെന്നി പരിമണം