എസ്.ബി അലുമ്നി അസോസിയേഷന്‍ ഈസ്റ് കോസ്റ് പ്രവര്‍ത്തന ആലോചനാ യോഗം
Wednesday, April 23, 2014 4:57 AM IST
ന്യൂജേഴ്സി: എസ്.ബി കോളേജ് ചങ്ങനാശ്ശേരിയുടെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗം ചേരുന്നു. ന്യൂജേഴ്സി കേന്ദ്രികരിച്ചു ഈസ്റ് കോസ്റില്‍ ഉള്ള എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഒത്തു ചേര്‍ത്ത് എസ്.ബി അലുമ്നി അസോസിയേഷന്‍ പുതുജീവന്‍ നല്കി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചു.

പുതിയ ഊര്‍ജ്ജവും നൂതന ആശയങ്ങളും ആയി നമ്മുടെ കലാലയതിന്റെയും സമൂഹത്തിന്റെയും ഉന്നതി മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ താത്പര്യം ഉള്ളവര്‍ ഏപ്രില്‍ 23-ന് വൈകിട്ട് ഒമ്പതിന് ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് ബന്ധപെടുക: പിന്റോ ചാക്കോ (973 337 7238), ജയിംസ് മുക്കാടന്‍ (609 213 0301).
ഋാമശഹ: യെരമഹൌാിശ.ൌ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം