ഷേഖ് നാദിര്‍ നൂരിയുടെ നിര്യാണത്തില്‍ കെഐജി അനുശോചിച്ചു
Sunday, April 20, 2014 7:46 AM IST
കുവൈറ്റ്: പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകനായ ഷേഖ് നാദിര്‍ നൂരിയുടെ നിര്യാണത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) അനുശോചിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശേഷിച്ച് ഇന്ത്യയിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍മ്മയോഗിയായിരുന്നു നാദിര്‍ നൂരി. മുസ്ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു കേരളത്തിലെ മുസ്ലിം സംഘടന നേതാക്കള്‍ കൈയ്യൊപ്പ് ചാര്‍ത്തിയ 'കുവൈത്ത് ഐക്യ കരാര്‍'. ലാളിത്യം നിറഞ്ഞ ജീവിതത്തിനുടമയായിരുന്ന അദ്ദേഹം, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് എന്നും വഴികാട്ടിയായിരുന്നു. കേരളവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും വൈവിധ്യങ്ങളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്െടന്ന് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍