സുരാജ് വെഞ്ഞാറമൂടിനെ, കല കുവൈറ്റ് അഭിനന്ദിച്ചു
Thursday, April 17, 2014 3:53 AM IST
കുവൈറ്റ്: 2013ലെ മികച്ച നടനുള്ള ദേശീയ ചലചിത്ര പുരസ്ക്കാരം സുരാജ് വെഞ്ഞാറമൂടിനെ കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് അഭിനന്ദിച്ചു. പ്രേക്ഷകരില്‍ ചിരിപടര്‍ത്തി തുടങ്ങി ഏറ്റവും ഗൌെരവമേറിയ റോളും തനിക്കു ചേരുമെന്ന് തെളിയിച്ച നടന്‍, പേരറിയാത്തവരില്‍ പേരില്ലാത്തവനായി അഭിനയിച്ചുകൊണ്ടു ദേശീയ അവാര്‍ഡിലൂടെ മലയാളിക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്നു അഭിനന്ദന സന്ദേശത്തില്‍ കല കുവൈറ്റ് പ്രസിഡണ്ട് ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും പറഞ്ഞു. മറ്റു പുരസ്കാരങ്ങള്‍ നേടിയ കലാകാരന്മാരെയും കല കുവൈറ്റ് അഭിനന്ദങ്ങള് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍