കെകെഎംഎ ഇന്റര്‍ ബ്രാഞ്ച് ഫുട്ബോള്‍ മത്സരം: അബാസിയ ടീം ജേതാക്കള്‍
Wednesday, April 16, 2014 8:46 AM IST
കുവൈറ്റ്: കെകെഎംഎ ഫഹാഹീല്‍ പബ്ളിക് അതോറിറ്റി ഗ്രൌണ്ടില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അവശേകരമായ അന്ത്യം. അബാസിയയും ഹവല്ലിയും അണിനിരന്ന വാശിയേറിയ കലാശക്കളിയില്‍ ടോസിലൂടെ അബാസിയ ജേതാക്കളായി. ടൈബ്രേക്കറും സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ടോസിലൂടെ വിജയികളെ കണ്െടത്തേണ്ടി വന്നത്.

വിജയികള്‍ക്കു കെകെഎംഎ വൈസ് ചെയര്‍മാന്‍ പി.കെ അക്ബര്‍ സിദ്ദിക്ക് ട്രോഫി സമ്മാനിച്ചു. റണ്ണര്‍ അപ്പായ ഹവല്ലി ടീമിനുള്ള ട്രോഫി കെകെഎംഎ പ്രസിഡന്റ് അബ്ദുള്‍ ഫത്തഹ് തയ്യിലും വിതരണം നടത്തി. ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കുള്ള ഉപഹാരം വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അബ്ദുള്‍ സലാമില്‍ നിന്നും അബാസിയ ടീമിലെ അബ്ദുള്‍ റഹ്മാന്‍ ഏറ്റുവാങ്ങി. നല്ല കളിക്കാരനായി ഹവല്ലി ടീമിലെ ഷബീര്‍ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനുള്ള ഉപഹാരം കേന്ദ്ര സെക്രട്ടറി കെ. ബഷീര്‍ വിതരണം ചെയ്തു. ഇന്ത്യന്‍ രഫരീസ് ടീമിനുള്ള ഉപഹാരം വര്‍ക്കിംഗ് പ്രസിഡന്റ് ബി. എം ഇഖ്ബാല്‍, സ്പീഡക്സ് കാര്‍ഗോ എംഡി. ഹംസ, കേന്ദ്ര നേതാക്കളായ അലികുട്ടി ഹാജി, സുബൈര്‍ ഹാജി, എന്‍ജിനിയര്‍ നവാസ്, കെ.സി റഫീഖ് അഹമ്മദ് കല്ലായി, എ.വി. ഹനീഫ് എന്നിവര്‍ വിതരണം ചെയ്തു. കാലത്ത് മുഴുവന്‍ ടീം അംഗങ്ങള്‍ അണിനിരന്ന വര്‍ണ ശബളമായ മാര്‍ച്ച് പാസ്റിനുശേഷം നടന്ന ചടങ്ങില്‍ കേഫാക് പ്രസിഡന്റ് അബ്ദുള്ള കാദിരി മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തയ്യില്‍ അധ്യക്ഷത വഹിച്ചു. പി. കെ അക്ബര്‍ സിദ്ദിക്ക്, എ.പി അബ്ദുള്‍ സലാം, ബി. എം ഇഖ്ബാല്‍, കെ.സി റഫീഖ്, ഹംസ പയ്യന്നൂര്‍, എ.വി.മുസ്തഫ, എ.വി. ഹനീഫ, ദിലീപ് കോട്ടപ്പുറം എന്നിവര്‍ സംബന്ധിച്ചു.

രണ്ടു മൈതാനങ്ങളിലായി നടന്ന നോക്കൌട്ട് മത്സരത്തില്‍, രിഖ്ഖ, ഫര്‍വാനിയ, സാല്‍മിയ, ഖൈത്താന്‍, ഫഹാഹീല്‍, ഹസവി, ഹവല്ലി, കര്‍ണാടക, കുവൈറ്റ് സിറ്റി, അബാസിയ, ജാബര്‍ അലി എന്നീ ടീമുകളാണ് മാറ്റുരച്ചത്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്