സാന്‍ഹൊസെയില്‍ ഫാ. ജോസഫ് പാംപ്ളാനിയുടെ ധ്യാനം ധന്യമായി
Wednesday, April 16, 2014 3:59 AM IST
സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്തോലിക് ഡയറക്ടറും, ശാലോം ടിവി ബൈബിള്‍ പ്രഭാഷകനുമായ ഫാ. ജോസഫ് പാംപ്ളാനിയുടെ വിശ്വാസ അഭിഷേകധ്യാനം ആത്മീയ ഉണര്‍വ്വേകി. സാന്‍ഹൊസെ ഇടവകാംഗങ്ങളും സമീപ ഇടവകകളിലെ അംഗങ്ങളും ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

വിശ്വാസ അഭിഷേകധ്യാനം, ആത്മീയ സൌഖ്യശുശ്രൂഷയോടെ പര്യവസാനിച്ചു. തുടര്‍ന്ന് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. കൈക്കാരന്മാരായ അസി പറത്തറ, ഫാ. ജോസഫിന് നന്ദി പറഞ്ഞു. ഇടവകാംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവങ്ങളോടെ അച്ചന് യാത്രയയപ്പ് നല്‍കുകയും ചെയ്തു. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: വിവിന്‍ ഓണശേരില്‍