ജെഎഫ്എ നേതൃനിരയിലേക്ക് വര്‍ഗീസ് മാത്യുവും ജേക്കബ് കല്ലുപുരയും
Monday, April 14, 2014 8:16 AM IST
ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ജസ്റീസ് ഫോര്‍ ഓള്‍ എന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് രണ്ടു പുതിയ ഭാരവാഹികള്‍കൂടി നിയമിതരായി.

ജെഎഫ്എയുടെ അഡ്വൈസറി ബോര്‍ഡ് ഡയറക്ടറായി വര്‍ഗീസ് മാത്യുവും ലീഗല്‍ അഡ്വൈസറായി ജേക്കബ് കല്ലുപുരയുമാണ് നിയമിതരായത്. ഇവ രണ്ടും വോളന്റിയര്‍ തസ്തികകളാണ്. ജെഎഫ്എയുടെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരാണ് ഇവരുടെ നിയമനവിവരം പുറത്തുവിട്ടത്.

ന്യൂജേഴിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ജാതി മത, വര്‍ഗ, രാഷ്ട്രീയ. സാംസ്കാരിക വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരുടെയും അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു സന്നദ്ധ സംഘടനയാണ്. നീതിയുക്തമായ ഒരു പുതിയ ലോകക്രമത്തിനായി അവസാനം വരെ പോരാടുകയെന്നതാണ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റിന്റെ മുന്‍ പ്രസിഡന്റായിരുന്ന വര്‍ഗീസ് മാത്യു ഇപ്പോള്‍ പര്‍ച്ചേയ്സിംഗ് ബില്‍ഡിംഗ് സര്‍വീസ് 32 ബിജെ ഫണ്ട്സിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നു.

അഭിഭാഷകനായ ജേക്കബ് കല്ലുപുര ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റായി സേവനം ചെയ്യുന്നു. അമേരിക്കയിലും ഇന്ത്യയിലും ചില യൂണിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ ബാങ്കിംഗ്, ഡിപ്ളോമസി, ബിസിനസ് ലോ എന്നീ വിഷയങ്ങളില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടിയാണദ്ദേഹം.

റിപ്പോര്‍ട്ട്: ജോസ് പിന്റോ സ്റീഫന്‍