ഈസ്റ് മില്‍സ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന് വിശുദ്ധ വാരാചരണത്തിന് ഏപ്രില്‍ 13-ന് തുടക്കമായി
Monday, April 14, 2014 8:13 AM IST
ന്യൂജേഴ്സി: ഈസ്റ് മില്‍സ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഏപ്രില്‍ 13-ന് നടന്ന ഓശാന തിരുനാള്‍ ആചരണത്തോടെ തുടക്കമായി.

ഏപ്രില്‍ 14,15,16 തീയതികളില്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍) പതിവുപോലെയുള്ള വിശുദ്ധ കുര്‍ബാന 7.30 ന് ആരംഭിക്കും.

17-ന് പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 7.30-ന് ആരംഭിക്കും. വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്കുശേഷം പരമ്പരാഗത രീതിയിലുള്ള അപ്പംമുറിക്കലും പാല്‍കുടിക്കല്‍ ശുശ്രൂഷകളും നടക്കും

18-ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് ദുഃഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിക്കും. കുട്ടികളും യുവജനങ്ങളും നടത്തുന്ന ആഘോഷമായ കുരിശിന്റെ വഴി, പീഡാനുഭവ വായന, കുരിശുവന്ദനം എന്നിവ നടക്കും. ആറു മുതല്‍ ദേവാലയത്തിലെ യുവജനങ്ങള്‍ നടത്തുന്ന ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്ര അവതരണം ഉണ്ടായിരിക്കും. തുടര്‍ന്ന് ദുഃഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങളും കയ്പുനീര്‍ കുടിക്കല്‍ ചടങ്ങും നടക്കും.

19-ന് ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തന്‍ ദീപം തെളിയിക്കലും വെള്ളം വെഞ്ചരിക്കലും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. ശനിയാഴ്ച വൈകിട്ട് 7.30-ന് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്നേഹവിരുന്നോടെ ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും.

ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ സ്പിരിച്വല്‍ ഡയറക്ടറായ റവ.ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ ആയിരിക്കും ഈവര്‍ത്തെ വിശുദ്ധ വാരാചരണത്തിലെ മുഖ്യ കാര്‍മികന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709. വെബ്സൈറ്റ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം