'വസന്തോത്സവം' കിക്ക് ഓഫ് നടത്തി
Saturday, April 12, 2014 3:45 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സ്പ്രിംഗ് ഇവന്റ് ആയ വസന്തോല്‍സവത്തിന്റെ കിക്ക് ഓഫ് വര്‍ണ്ണ ശബളമായ ആഘോഷങ്ങളോടുകൂടി ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെട്ടു.കാഞ്ച് പ്രസിഡന്റ് ജിബി മോളോപറമ്പില്‍ അധ്യക്ഷനായിരുന്ന പരിപാടിയില്‍ പ്രശസ്ത സിനിമ സംവിധായകാന്‍ ശ്യാമപ്രസാദ് വസന്തോല്‍സവത്തിന്റെ ടിക്കെറ്റുകള്‍ ന്യൂജേഴ്സിയിലെ പ്രമുഖ വ്യവസായി ദിലീപ് വെര്‍ഗ്ഗീസ്സ്, അനിയന്‍ ജോര്‍ജ് (പബ്ളിക് ട്രസ്റ്), കൃഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്), ഡോ:ഗോപിനാഥന്‍ നായര്‍, അജയന്‍ വേണുഗോപാല്‍, ഷീല ശ്രീകുമാര്‍ (അരോമ പാലസ്), ജെയിംസ് മുക്കാടന്‍, ബോബി തോമസ്, ഫ്രെഡ് കൊച്ചിന്‍, തിരുവല്ല ബേബി, മധു രാജന്‍ (അശ്വമേധം), രാജു പള്ളത്ത് (ഏഷ്യാനെറ്റ്), ജിമ്മി ജോണ്‍, സുനില്‍ ട്രെെസ്റാര്‍ (മലയാളം ഐ പി ടി വി), അലക്സ് ജോണ്‍ എന്നിവര്‍ക്ക് നല്കി ഉത്ഘാടനം നിര്‍വഹിച്ചു. സണ്ണി വാളിപ്ളാക്കല്‍,സ്വപ്ന രാജേഷ്, ജോണ്‍ ജോര്‍ജ്, ജെയിംസ് ജോര്‍ജ്, ഹരികുമാര്‍ രാജന്‍, നന്ദിനി മേനോന്‍, മാലിനി നായര്‍, നീന ഫിലിപ്പ്, ജോസഫ് ഇടിക്കുള, ജയന്‍ ജോസഫ്, സോബി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

2014 മെയ് 11 വൈകിട്ട് 4:30 മുതല്‍ എട്ടുവരെ വുഡ്റിഡ്ജ് ഹൈസ്കൂള്‍ ഓഡിട്ടോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടി, വിഷു, ഈസ്റര്‍, റമദാന്‍ പെരുന്നാളുകളോടൊന്നിച്ചു മതസൌഹാര്‍ദത്തിന്റെ കൂട്ടായ്മ്മ കൂടി ആയിരിക്കും. ഈ പരിപാടിയുടെ കണ്‍വീനറായി സജി പോളും, കോ കണ്‍വീനറുമാരായി ജയ് കുളംബിലും അലക്സ് മാത്യുവും പ്രവര്‍ത്തിച്ചു വരുന്നു.

വസന്തോല്‍സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മലയാളത്തിലെ പ്രമുഖ നടീനടന്‍മാര്‍ അണിനിരക്കുന്ന കേരള എക്സ്പ്രസ് 2014 ആണ്. മുകേഷ്, ജഗദീഷ്, മീരാ നന്ദന്‍, അഞ്ചു അരവിന്ദ്, നജിം അര്‍ഷാദ്, അഖില ആനന്ദ്, റഹ്മാന്‍ എന്നിവര്‍ ഉള്‍പ്പടെ ഏകദേശം 17 ഓളം ആര്‍ട്ടിസ്റുകലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.

വസന്തോത്സവം വാന്‍ വിജയമാക്കുവാന്‍ ന്യൂജെഴ്സിയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളീ സുഹൃത്തുക്കളോടും പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ടിക്കറ്റുകള്‍ക്കായി കമ്മിറ്റി അംഗങ്ങളെയൊ ംംം.സമിഷ.ീൃഴ എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍, ഡിട്രോയിറ്റ്