ഏലിയാമ്മ ആന്റണിയുടെ സംസ്കാരം ഏപ്രില്‍ 14ന്
Friday, April 11, 2014 6:05 AM IST
ന്യൂയോര്‍ക്ക്: വിശുദ്ധനാട് തീര്‍ഥാടനത്തിനിടെ ഹൃദസ്തംഭനം മൂലം നിര്യാതയായ ഏലിയാമ്മ ആന്റണിയുടെ മൃതദേഹം ഏപ്രില്‍ 13ന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ വ്യൂവിംഗിന് വയ്ക്കും. (2175 ജെറീക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക്, ഫോണ്‍: 516 747 4300).

സംസ്കാരം ഏപ്രില്‍ 14ന് (തിങ്കള്‍) വില്ലിസ്റണ്‍ പാര്‍ക്കിലെ സെന്റ് എയ്ഡന്‍സ് റോമന്‍ കാത്തലിക് പള്ളിയില്‍ രാവിലെ 9.45ന് നടക്കും.

മാര്‍ച്ച് 22ന് (ശനി) ലോംഗ് ഐലന്റില്‍ നിന്നുള്ള സുഹൃദ്സംഘത്തോടൊപ്പം യാത്ര തുടങ്ങിയ ഏലിയാമ്മ 29ന് (ശനി) ഇസ്രയേലില്‍ നിന്ന് ഈജ്പ്റ്റിലെ കെയ്റോയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഹൃദയാഘാതമുണ്ടായത്. ഭര്‍ത്താവ് ആന്റണി കൊടികുത്തുംപറമ്പിലും സഹോദരന്‍ സിറിയക് മഠത്തിക്കുന്നേലും കൂടെയുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍