മാതൃദിന ഫോട്ടോഗ്രഫി മത്സരം മേയ് 11 ന്
Thursday, April 10, 2014 8:41 AM IST
ടൊറന്റോ: ഡാന്‍സിംഗ് ഡാംസല്‍സ് കാനഡയിലുളള അമ്മമാര്‍ക്കുവേണ്ടി 'മൈ മം റോക്ക്സ്' എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

എറ്റോബിക്കോക്കിലുളള വുഡ്ബൈന്‍ ബാങ്ക്വറ്റ് ഹാളില്‍ മേയ് 11 ന് നടക്കുന്ന മാതൃദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മത്സരം.

തെരഞ്ഞെടുക്കപ്പെടുന്ന 50 ഫോട്ടോകളില്‍ നിന്ന് പൊതുജനാഭിപ്രായത്തിലൂടെ വിജയികളെ തീരുമാനിക്കും. മേയ് ഒന്നിനാണ് ഫോട്ടോകള്‍ അയയ്ക്കേണ്ട അവസാന തീയതി.

വിജയികള്‍ക്ക് മദേഴ്സ് ഡേ ഡിന്നര്‍ ആന്‍ഡ് ഡാന്‍സ് പാര്‍ട്ടിക്കുളള ടിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. ഫോട്ടോഗ്രഫി മത്സരത്തിന്റെ നിബന്ധനകളും ചട്ടങ്ങളും ഡാന്‍സിംഗ് ഡാംസല്‍സിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

ഇത്തവണത്തെ മാതൃദിന ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും ഒരു ഗിഫ്റ്റ് ബാസ്ക്കറ്റ് നല്‍കുന്നതാണ്. ഈ ബാസ്ക്കറ്റിലേക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഈ മാതൃദിനം എല്ലാ അമ്മമാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റുവാന്‍ സമ്മാനങ്ങളും കേക്ക് മുറിക്കലും ഉള്‍പ്പെടെ നിരവധി എന്റര്‍ട്ടെയ്ന്‍മെന്റ് പ്രോഗ്രാമുകളും ഡിന്നറും പാട്ടും ഡാന്‍സുമൊക്കെ അവര്‍ ഒരുക്കിയിട്ടുണ്ട്.

മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്താനും അത് ഒരു ആഘോഷമാക്കാനും എല്ലാ വര്‍ഷവും മേയില്‍ മാതൃദിനം ആഘോഷിക്കുവാനാണ് ഡാന്‍സിംഗ് ഡാംസല്‍സിന്റെ തീരുമാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും ഡാന്‍സിംഗ് ഡാംസല്‍സിന്റെ വെബ് സൈറ്റ് ംംം.ററവീെം.രീാ സന്ദര്‍ശിക്കുകയോ മേരി അശോക് : 416 877 6412, ജറാള്‍ഡി ജയിംസ് : 647 409 9241, ജോമോന്‍ ജോണ്‍ : 416 668 0653, ഡുജ സ്വിസ് : 647 991 2234, സ്വപ്നാ നായര്‍ : 416 627 4975 എന്നിവരുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു