എല്ലാവര്‍ക്കും ലാപ്ടോപ് എന്ന പദ്ധധിക്ക് ജിദ്ധ താഴെക്കോട് പഞ്ചായത്ത് കെഎംസിസി തുടക്കമിട്ടു
Wednesday, April 9, 2014 5:48 AM IST
ജിദ്ദ: വിവര സാങ്കേതിക വളര്‍ച്ചയോടൊപ്പം നിന്ന് ഉന്നതവിദ്യകള്‍ കരഗതമാക്കി പുരോഗതിയുടെ പടവുകള്‍ കയറാന്‍ കെഎംസിസി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനുവേണ്ടി എല്ലാവര്‍ക്കും ലാപ്ടോപ് എന്ന പദ്ധതിക്ക് ജിദ്ദാ താഴെക്കോട് പഞ്ചായത്ത് കെഎംസിസി തുടക്കമിട്ടു.

ശറഫിയ സിദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മക്ക കെഎംസിസി നേതാവ് മുജീബ് പുകോട്ടൂര്‍ ആദ്യ ലാപ്ടോപ് ഷാനിദ് പടുവന്‍പാടാന് നല്‍കി ഉദ്ഘാടനം ചെയ്തു. ജിദ്ദാ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്മായില്‍ മുണ്ടകുളം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാലകത്ത് കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു. ലാപ്ടോപ് പദ്ധതിയെക്കുറിച് എം.ടി അഫ്സല്‍ വിശദീകരിച്ചു. ബാവ അരിമ്പ്ര, നാസര്‍ വാവൂര്‍, സി.ടി ശിഹാബ്, ഇ.പി ഹൈദര്‍, എന്‍.പി സവാദ്, എന്‍. ഹാഷിം, കപ്പൂര്‍ ജുനൈസ് എന്നിവര്‍ പ്രസംഗിച്ചു. പി.സി നാസര്‍ സ്വാഗതവും ഒടുവില്‍ അഷ്റഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍