റഫീഖ് പന്നിയങ്കരയെ അനുമോദിച്ചു
Tuesday, April 8, 2014 7:06 AM IST
റിയാദ്: ഷാര്‍ജയില്‍ നിന്നും അക്ഷരം കഥാപുരസ്ക്കാരവും അബുദാബി മലയാളി സമാജത്തിന്റെ കവിതാപുരസ്കാരവും കരസ്ഥമാക്കിയ എഴുത്തുകാരനും ന്യൂ സഫാ മക്ക പോളിക്ളിനിക്കിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറും കൂടിയായ റഫീഖ് പന്നിയങ്കരയെ ക്ളിനിക്കിന്റെ മാനേജ്മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അനുമോദിച്ചു.

ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എ.വി. ഭരതന്‍ അധ്യക്ഷത വഹിച്ചു. എഡിഎം. നാസര്‍മാസ്റര്‍ സ്വാഗതം പറഞ്ഞു. ക്ളിനിക്കിന്റെ ഉപഹാരവും ഫലകവും എംഡി വി.എം. അഷ്റഫ് റഫീഖിന് കൈമാറി. ഡോ. ജോഷി ജോസഫ്, ഡോ. സജിത്, ഡോ. രാജ്മോഹന്‍, ഡോ. റെജി സെബാസ്റ്യന്‍, ക്ളിനിക്ക് എംഡി വി.എം അഷ്റഫ്, ഡോ. അബ്ദുള്‍ അസീസ് (എംഒഎച്ച്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പുരസ്കാരത്തിനര്‍ഹമായ 'മരുഭൂമി പറഞ്ഞത്' എന്ന കവിത സ്റാഫ് നഴ്സ് രജനി രാജേന്ദ്രന്‍ ആലപിച്ചു. സഹപ്രവര്‍ത്തകരുടെ ഉപഹാരം അബ്ദുള്ള കണ്ണൂരും സാദിഖ് കൂട്ടിലങ്ങാടിയും ചേര്‍ന്ന് റഫീഖിന് സമ്മാനിച്ചു. സഹപ്രവര്‍ത്തകരുടെ അനുമോദനത്തിനും സ്നേഹത്തിനും സന്തോഷ സൂചകമായി മറുപടി പ്രസംഗത്തിനൊപ്പം 'ഹൃദയപൂര്‍വം' എന്ന കവിത റഫീഖ് ആലപിച്ചു. പ്രബിന തലശേരി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍