എസ്എംസിസി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
Tuesday, April 8, 2014 3:51 AM IST
മയാമി: അമരിക്കയില്‍ കേരളത്തനിമയും കാലാവസ്ഥയും ഒത്തുചേര്‍ന്ന സൌത്ത് ഫ്ളോറിഡയില്‍ മലയാളികളുടെ കൃഷിയോടുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി 'എല്ലാ വീട്ടിലും സ്വന്തമായി ഒരു അടുക്കള തോട്ടം' എന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

മലയാളികളുടെ നാടന്‍ ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമായ കറികള്‍ക്കുള്ള പച്ചക്കറികള്‍ സ്വന്തമായി തങ്ങളുടെ വീട്ടുവളപ്പില്‍ ഉത്പാദിപ്പിക്കുന്നതിനായിട്ടാണ് ഈ സംരംഭം.

പാവല്‍, കോവല്‍, വെണ്ട, വഴുതന, മത്തന്‍, കുമ്പളം, ചീര, പടവലം, കൂര്‍ക്ക, തക്കാളി തുടങ്ങി കാന്താരി, പയര്‍, കുരുമുളക്, നെല്ലി വരെയുള്ള തൈകള്‍ ചട്ടികളില്‍ വളര്‍ത്തിയാണ് വിതരണം ചെയ്തത്.

ഞായറാഴ്ച രാവിലെ 10 മണിക്ക് കോറല്‍ സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് കുമ്പുക്കീല്‍ , അമ്മാള്‍ ബെര്‍ണാഡിന് ആദ്യ തൈ നല്‍കി ഉദ്ഘാടനം ചെയ്തു.

നാനൂറിലധികം തൈകള്‍ ചട്ടികളില്‍ വളര്‍ത്തി പരിപാലിച്ച് ഓരോ കുടുംബത്തിനും ഇഷ്ടമുള്ള തൈകള്‍ തെരഞ്ഞെടുക്കുവാന്‍ അവസരമുണ്ടായിരുന്നു.

ജിജു ചാക്കോ, നോയല്‍ മാത്യു, മാത്യൂ പൂവന്‍, ബാബു തെക്കേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൈകള്‍ വളര്‍ത്തി വിതരണത്തിനായി തയാറാക്കിയത്.

എസ്.എം.സി.സി പ്രസിഡന്റ് ജോയി കുറ്റ്യാനി ഈ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി അനൂപ് പ്ളാത്തോട്ടം, വൈസ് പ്രസിഡന്റ് സാജു വടക്കേല്‍, ട്രഷറര്‍ റോബിന്‍ ആന്റണി, കമ്മിറ്റി അംഗങ്ങളായ ജോ ബെര്‍ണാഡ്, ബാബു കല്ലിടുക്കില്‍, പ്രിന്‍സ്മോന്‍ ജോസഫ്, ജിമ്മി ജോസ്, ജോണിക്കുട്ടി (ഷിബു), മാത്യു മാത്തന്‍, വിജി മാത്യു, ജോജി ജോണ്‍, രാജി ജോമി, ഷിബു ജോസഫ്, ബേബി നടയില്‍, സജി സക്കറിയാസ്, ട്രീസാ ജോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം