സംഗമം സോക്കറിന് വര്‍ണാഭമായ തുടക്കം
Monday, April 7, 2014 6:53 AM IST
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23 -ാമത് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാഡമി സ്റേഡിയത്തില്‍ ആരംഭിച്ചു.

കളിക്കാരുടേയും അംഗങ്ങളുടേയും മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍ നിര്‍വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമം പ്രസിഡന്റ് എ.പി മുസ്തഫ അധ്യക്ഷത വഹിച്ച ഉദ്ഘാടനചടങ്ങില്‍ സെക്രട്ടറി പി.പി ഫിറോസ് സ്വാഗതവും മുസലീര്‍ റംസി നന്ദിയും പറഞ്ഞു.

ആവേശം മുറ്റി നിന്ന ആദ്യമത്സരത്തില്‍ ബവാസിര്‍ തെക്കേപ്പുറം ഫാല്‍ക്കണ്‍സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അറേബ്യന്‍ ഈഗിള്‍സ് തറപറ്റിച്ചു. ഈഗിള്‍സിന്റെ ഗോളുകള്‍ ക്യാപ്റ്റന്‍ ഷമീം, സെക്കീര്‍ തോപ്പിലകം, ആഷിക് എന്നിവര്‍ നേടി. ഷെമീം മാന്‍ ഓഫ് ദ മാച്ചായി. തുല്യശക്തികള്‍ മാറ്റുരച്ച രണ്ടാമത്തെ മത്സരത്തില്‍ ഫൈബര്‍ടെക് സിറ്റി സ്ട്രൈക്കേഴ്സിനെ പാരഗണ്‍ ചാലഞ്ചേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ നില മാറി മറിഞ്ഞ മത്സരത്തിലുടനീളം ഇരുടീമുകളും ഗോള്‍ മുഖത്ത് കനത്ത അക്രമണം നടത്തി. ഷഹല്‍ അമീന്‍, മുഹസിന്‍, ഷാജു എന്നിവര്‍ ചാലഞ്ചേഴ്സിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഫൈസല്‍, ഇല്യാസ് കെ.എം എന്നിവര്‍ സ്ട്രൈക്കേഴ്സിന്റെ ഗോള്‍ സ്കോര്‍ ചെയ്തു. മുഹ്സിനാണ് മാന്‍ ഓഫ് ദി മാച്ച്. യൂസഫ് യു.ടി, ആലു സിസി എന്നിവര്‍ സമ്മാനദാനം നടത്തി.

വൈസ് പ്രസിഡന്റ് ആദം ഒജീന്റകം, ഇല്യാസ്, കെ. മൊയ്തീന്‍ കോയ, അന്‍സാരി പി.ടി തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാഡമി അംപയര്‍മാര്‍ കളി നിയന്ത്രിച്ചു.