വെസ്റ് സേയ് വില്ലില്‍ കിക്കോഫ് ജോയിന്റ് കോര്‍ഡിനേറ്ററെ ഭദ്രാസന മെത്രാപോലീത്ത നിയമിച്ചു
Friday, April 4, 2014 6:07 AM IST
വെസ്റ് സേയ് വില്‍ (ന്യൂയോര്‍ക്ക്) : നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ വെസ്റ് സേയ് വില്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന രജിസ്ട്രേഷന്‍ കിക്കോഫ് ചടങ്ങില്‍ വികാരി വെരി.റവ.പൌലൂസ് ആദായ കോര്‍ എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറാര്‍ തോമസ് ജോര്‍ജ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ബെന്നി വര്‍ഗീസ്, കമ്മിറ്റി അംഗം മേരി എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. നിരവധി ഇടവാംഗങ്ങള്‍ രജിസ്റര്‍ ചെയ്തു.

ലങ്കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലെ മുറികള്‍ എല്ലാം തീര്‍ന്നതോടെ, സമീപത്തുള്ള റമാദാ ഹോട്ടലിലും മുറികള്‍ ബ്ളോക്ക് ചെയ്തതായി കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് അറിയിച്ചു.

ഇതിനിടെ കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജോയിന്റ് കോഓര്‍ഡിനേറ്ററായി ഫാ. വിജയ് തോമസിനെ (സെന്റ് ബസേലിയോസ് ഗ്രിഗോറിയസ് ഇടവക, പ്ളെയിന്‍ ഫീല്‍ഡ് ന്യൂജേഴ്സി) ഭദ്രാസ മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് നിയമിച്ചതായി ഭദ്രാസന ഓഫീസില്‍ നിന്നറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍