62-ാമത് സാഹിത്യ സല്ലാപത്തില്‍ 'ഇലക്ഷന്‍ 2014' ചര്‍ച്ചാവിഷയം
Friday, April 4, 2014 6:05 AM IST
ടാമ്പാ: ഏപ്രില്‍ അഞ്ചിന് സംഘടിപ്പിക്കുന്ന അറുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'ഇലക്ഷന്‍ 2014' എന്നതായിരിക്കും ചര്‍ച്ചാ വിഷയം.

പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബി.ആര്‍.പി. ഭാസ്ക്കര്‍ ആയിരിക്കും 'ഇലക്ഷന്‍ 2014' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കും. 'ഇലക്ഷന്‍ 2014' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃരാജ്യസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ച്ച് 29ന് സംഘടിപ്പിച്ച അറുപത്തിയൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മാധ്യമ സംസ്കാരം' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരന്‍ ജോസ് പനച്ചിപ്പുറം ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. അമേരിക്കന്‍ മലയാളിയും ഇമലയാളി പത്രാധിപരുമായ ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു. മലയാള മനോരമ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പനച്ചി വിശദീകരിച്ചു. മാധ്യമങ്ങള്‍ സാംസ്കാരികമായി മൂല്യച്യുതിയില്‍ ആണെന്നും അവ പത്രധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും തുടങ്ങിയ അഭിപ്രായങ്ങളും ഉയരുകയുണ്ടായി. അന്തരിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഒരു മിനിറ്റ് മൌനം ആചരിച്ചു. സല്ലാപത്തിനിടെ ലാനാ പ്രസിഡന്റും സ്കോക്കി വില്ലേജ് സര്‍വീസ് അവാര്‍ഡ് ജേതാവുമായ ഷാജന്‍ ആനിത്തോട്ടത്തിനെ സല്ലാപത്തിനിടെ പ്രത്യേകം അനുമോദിച്ചു.

ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, ഡോ. ജോസഫ് ഇ. തോമസ്, ഏബ്രഹാം തെക്കേമുറി, രാജു തോമസ്, മനോഹര്‍ തോമസ്, ജോര്‍ജ് മണ്ണിക്കരോട്ട്, എ.സി. ജോര്‍ജ്, ഷാജന്‍ ആനിത്തോട്ടം, ത്രേസ്യാമ്മ നാടാവള്ളില്‍, മൈക്ക് മത്തായി, ജോര്‍ജ് കുരുവിള, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, സജി കരിമ്പന്നൂര്‍, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍