ഫൊക്കാനയുടെ ഷിക്കാഗോ റീജിയണിന്റെ സ്പെല്ലിംഗ് ബീ മത്സരം സ്കോക്കിയില്‍
Thursday, April 3, 2014 8:50 AM IST
ഷിക്കാഗോ: ഫൊക്കാന ഷിക്കാഗോ റീജിയണിന്റെ സ്പെല്ലിംഗ് ബീ മത്സരം ഏപ്രില്‍ ആറിന് വൈകുന്നേരം നാലിന് സ്കോക്കിയിലുള്ള ഹോളിഡേ ഇന്നിന്റെ ഓഡിറ്റോറിയത്തില്‍ നടത്തുന്നു.

പങ്കെടുക്കുവാനാഗ്രഹിക്കുന്നവരും ഇനിയും രജിസ്ട്രര്‍ ചെയ്യാത്തവരും കഴിയുന്നതും വേഗം ഫൊക്കാനയുടെ റീജിയണല്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ റീജിയണല്‍ ചെയര്‍മാന്‍ ലെജി പട്ടരുമഠത്തിലും നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെജി പട്ടരുമഠത്തില്‍ 6307099075, പ്രവീണ്‍ തോമസ് 847769 0050.

റിപ്പോര്‍ട്ട്: തോമസ് മാത്യു പടന്നമാക്കല്‍