സ്വാമി ഗുരുരത്നം പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരി
Thursday, April 3, 2014 8:49 AM IST
വിയന്ന: അമേരിക്ക ആസ്ഥാനമായുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയായി ശന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തെരഞ്ഞെടുക്കപ്പെട്ടു.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 2008 ല്‍ രൂപീകൃതമായ ഈ സംഘടന ആഗോളതലത്തില്‍ നിരവധി മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് പ്രവാസികളുടെ ഇടയില്‍ മലയാള ഭാഷയേയും സംസ്കാരത്തെയും പരിപോഷിപ്പിക്കുവാനും വളര്‍ത്തുവാനുമുദ്ദേശിച്ചു നിരവധി പ്രവര്‍ത്തനങ്ങളാണ് ഫെഡറേഷന്‍ നടത്തിവരുന്നത്. അടുത്തുതന്നെ ആഗോള മലയാളി സംഗമം നടത്തുവാനുള്ള തയാറെടുപ്പിലുമാണ് സംഘടന.

ജോസ് കാനാട്ട് (ഗ്ളോബല്‍ ചെയര്‍മാന്‍), ജോസ് പനച്ചിക്കല്‍ (ഗ്ളോബല്‍ കോഓഡിനേറ്റര്‍), ഷില ചേറു (വൈസ് ചെയര്‍പെഴ്സണ്‍, വിമന്‍സ് ഫോറം കോ ഓഡിനേറ്റര്‍), പി.പി ചെറിയാന്‍( ട്രഷറര്‍), മാത്യു മൂലച്ചേരില്‍ (ഫൌണ്ടര്‍) എന്നിവരാണ് ഇപ്പോഴത്തെ ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍