ഫൊക്കാന നാഷ്ണല്‍ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ്
Thursday, April 3, 2014 4:49 AM IST
ഷിക്കാഗോ : ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചുനടന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്ക്ഓഫും ഡിന്നര്‍ പാര്‍ട്ടിയും പ്രവര്‍ത്തകസമ്മേളനവും ഏപ്രില്‍ ആറാം തീയതി വൈകിട്ട് ആറിന് സ്കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍വച്ച് വിപുലമായ പരിപാടികളോട നടത്തപ്പെടുന്നു. അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കും.

കണ്‍വെന്‍ഷന്‍ നടത്തിപ്പിനായുള്ള വിവിധ സബ് കമ്മിറ്റികള്‍ക്ക് അന്തിമരൂപം നല്‍കാനും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പേരു രജിസ്റര്‍ ചെയ്യുവാനും വിവിധ കമ്മറ്റികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുവാന് താല്പര്യമുള്ളവര്‍ക്ക് അവസരമൊരുക്കുവാനും ഈ യോഗം വലിയൊരു പങ്കുവഹിക്കുന്നതായിരിക്കും. ഇതൊരു വന്‍വിജയമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളും നിസ്വാര്‍ത്ഥമായി സഹകരിക്കണമെന്ന് ഫൊക്കാന നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: തോമസ് മാത്യൂ പടന്നമാക്കല്‍