പെസഹാ നോമ്പുകാല ഇടവക ധ്യാനം ഡാളസില്‍
Wednesday, April 2, 2014 8:18 AM IST
ഡാളസ് : ഈസ്ററിനു മുന്നോടിയായുള്ള പെസഹാ നോമ്പുകാല ധ്യാനം ഡാളസിലെ ഫാര്‍മേര്‍ഴ്സ് ബ്രാഞ്ചിലുള്ള ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ന്യൂജേഴ്സിയിലെ ട്രെന്റണ്‍ രൂപതയുടെ കീഴിലുള്ള രണ്ട് ഇടവകകളില്‍ വികാരിയുമായ ഫാ. സന്തോഷ് ജോര്‍ജ് ഒഎസ്എസ്ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്. ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്ററായ ഫാ. ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ ഒഎസ്എസ്ടിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക ധ്യാനമുണ്ടായിരിക്കും.

അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം വചന ശുശ്രൂഷക്കും ആത്മീയ കൌണ്‍സിലിംഗിനും നേതൃത്വം നല്‍കും. 800 ലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്‍കി അനേകരെ ദൈവത്തിലേക്കടുപ്പിച്ച പ്രശസ്തനായ പീറ്റര്‍ ചേരാനല്ലൂരാണ് മ്യൂസിക് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്നത്. ഷാലോം യുഎസ്എയുടെ കീബോര്‍ഡ് പ്ളെയറും ഗായകനുമായ ബിജു മലയാറ്റൂര്‍, പോള്‍വിന്‍ (യൂത്ത് സെഷന്‍) എന്നിവരും ഗായക സംഘത്തിലുണ്ട്.

ധ്യാനത്തിന്റെ ആത്മീയാനുഭവത്തില്‍ പങ്കുചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ജോസഫ് ശൌര്യമാക്കല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: റവ. ഫാ. ജോസഫ് ശൌര്യമാക്കല്‍ (214) 432 0155.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍